P.O.Box 22271, Doha, Qatar. Tel: +974 - 77472211. Email: shefees@gmail.com
Welcome to Shefeer's Blog....

Wednesday, May 12, 2010

എന്റെ പ്രിയപ്പെട്ട ഉമ്മാക്കായ്...

എന്റെ പ്രിയപ്പെട്ട ഉമ്മാ....

അവിടത്തെ കാല്‍ക്കല്‍ എന്തു കൊണ്ടു വെച്ചാലാണു , എനിക്കു തന്ന സ്നേഹത്തിനു പകരമാവുക...

എനിക്കുവേണ്ടിയനുഭവിച്ച വേദനകള്‍ക്കെങ്ങനെയാണു ഞാന്‍ നന്ദി പറയുക...

ഒരിക്കലും ആ വറ്റാത്ത ആ സ്നേഹത്തിനു പകരം വെക്കാന്‍ ഈ ലോകത്തെന്താണുള്ളതു.....

ഇനിയുമുണ്ടെരു ജെന്മമെങ്കില്‍ , ഞാനാഗ്രഹിച്ചു പോകുന്നു എന്റെ പ്രിയപ്പെട്ട ഉമ്മയുടെ മകനായി പിറക്കാന്‍........

പ്രവാസ ജീവിതത്തിന്റെ വരണ്ട നാളുകളില്‍ ഞാനറിയുന്നുമ്മാ നിങ്ങള്‍ കൂടെയില്ലാത്തതിന്റെ കഠിന വേദന...

ഇവിടെ എന്നെ വിളിച്ചുണര്‍ത്താന്‍ , എനിക്കു നല്ലതു പറഞ്ഞു തരാന്‍, മടിയില്‍ തലവെച്ചുറങ്ങാന്‍, സ്നേഹത്തിന്റെ മധുരം കൂട്ടി ചോറുരുട്ടിത്തരാന്‍, തലയില്‍ എണ്ണയിട്ടു കുളിപ്പിക്കാന്‍ ഇവിടെയെനിക്കാരുമില്ലുമ്മാ....

എങ്കിലും ദിവസവും ഞാന്‍ കാണുന്നുണ്ടെന്റുമ്മയെ, അറിയുന്നെന്റുമ്മയെ, എന്റ്റെ കൂടെ, ഓരോ നിമിഷവും, എന്റെ എല്ലാ പ്രവര്‍ത്തികളിലും എനിക്കുള്ള ആവേശമായ്, എനിക്കുള്ള താങ്ങായ്, തണലായ്.....

നമസ്കാര റൂമില്‍ നിന്നറങ്ങാതെ ഞങ്ങള്‍ക്കായ് പ്രാര്‍ത്തിക്കുന്ന എന്റ്റുമ്മാ , നിങ്ങളുടേ പ്രാര്‍ഥനയാണു, നിങ്ങളുടെ സ്നേഹമാണു, അനുഗ്രമാണു ഞങ്ങളുടെ ശക്തി....‍

ഇനിയും ഒരു നൂറുവര്‍ഷം ഈ സാമീപ്യവും പ്രാര്‍ഥനയും ഞങ്ങളുടെ കൂടെ ഉണ്ടാവട്ടേ എന്നു സര്‍വ്വശക്തനായ ദൈവത്തിനോടു ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ടു...

എന്റുമ്മ്യ്യുടെ കവിളില്‍ ഒരായിരം ചുടു ചുംബനങ്ങളോടെ

എന്റുമ്മയുടെ പ്രിയപ്പെട്ട മകന്‍....

ഒരിക്കല്‍ കൂടി ഈ ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃ ദിനാശംസകള്‍..

3 comments:

  1. great post...keep it up...best wishes

    ReplyDelete
  2. നന്നായി.. അല്ല ശരിക്കും ഇഷ്ടപ്പെട്ടു, വളരെ നല്ല പോസ്റ്റ്‌. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete